‘ഗാവോ ഹല്ലേലുയ’ മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29ന്

For full experience, Download our mobile application:
Get it on Google Play

വെൺമണി : സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും. പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്, എലിസബത്ത് എസ് മാത്യു, എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി അശരണർക്കും നിരാലംബർക്കും രോഗികൾക്കും ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു.

ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും. ഗായകസംഘം ഭാരവാഹികളായി റവ ഡോ. സജു മാത്യു ( പ്രസിഡന്റ്), റവ. നോബിൻ സാം ചെറിയാൻ, റെജി പി ഓണംപള്ളിൽ ( വൈസ് പ്രസിഡണ്ടുമാർ), റെനി കുരുവിള ( സെക്രട്ടറി), ഷൈനി ജോൺ ( ട്രസ്റ്റി ), നിഷ സജി ( ക്വയർ ലീഡർ ), ജാൻ ജോർജ് ബിജു ( ജോയിൻ്റ് ലീഡർ ) എന്നിവരും “ഗാവോ ഹല്ലേലുയ” മ്യൂസിക് നൈറ്റിന്റെ കൺവീനേഴ്സ് ആയി, ജോൺ മത്തായി, സജി കെ തോമസ് എന്നിവരും പ്രവർത്തിച്ചു വരുന്നു. വാർത്താ സമ്മേളനത്തിൽ റവ. ഡോ. സജു മാത്യു , റവ. നോബിൻ സാം ചെറിയാൻ , സജി കെ തോമസ് , ജോൺ മത്തായി , റെനി കുരുവിള , ഷൈനി ജോൺ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...