തിരുവനന്തപുരം : സ്ത്രീകള്‍ ഇന്ന് നേരിടുന്ന പ്രധാന വിവേചനം തൊഴില്‍ മേഖലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ആരംഭം വീടുകളില്‍ നിന്നാണ്. വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകള്‍ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജ്ജവം കുറവാണെന്ന യാഥാസ്ഥിതിക ബോധത്തെ അധികാര വികേന്ദ്രീകരണം പൊളിച്ചെഴുതി. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ കുടുംബശ്രീകള്‍ നാഴികക്കല്ലായി. സ്ത്രീ വിരുദ്ധതയ്ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം സമം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.