ശബരിമല : ദേവസ്വം ബോർഡിലെ പൊതു സ്ഥലം മാറ്റം വൈകുന്നു. ഭരണകക്ഷി യൂണിയനിലെ തർക്കമാണ് സ്ഥലംമാറ്റം വൈകാൻ കാരണമെന്നാണ് ആക്ഷേപം. വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എസ്റ്റാബ്ലിഷ്‌മൻ്റ് വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ ജനുവരിയിൽ സ്വീകരിച്ചതാണ്. ജൂൺ ഒന്നിനു നടപ്പാക്കുന്ന വിധത്തിൽ മേയ് മാസത്തിൽ ഉത്തരവ് ഇറങ്ങുകയാണ് പതിവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ സ്ഥലംമാറ്റത്തെച്ചൊല്ലി ഭരണകക്ഷി യൂണിയനിലെ തർക്കമാണ് സ്‌ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാൻ വൈകുന്നതെന്നാണ് ആക്ഷേപം.
സെക്രട്ടറി മേയ് 31ന് സർവീസിൽ നിന്നു വിരമിച്ചിരുന്നു. ഇതിനു ശേഷം ഇദ്ദേഹം പ്രധാന തസ്തികകളിലേക്കു സ്ഥലംമാറ്റം നൽകേണ്ടവരുടെ പട്ടിക ഒപ്പിട്ട് ദേവസ്വം ബോർഡിനു നൽകി. സർവീസ് സംഘടനകളുടെ തലപ്പത്ത് ജീവനക്കാർ അല്ലാത്തവർ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവുണ്ട് അതു മറികടന്നാണ് സ്ഥലമാറ്റത്തിനു കത്ത് കൊടുത്തതും അതിന്മേൽ നടപടിയെടുക്കുന്നതും കോടതിയലക്ഷ്യമായി മാറുമെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.