ദേവസ്വം ബോർഡിലെ പൊതു സ്ഥലം മാറ്റം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ദേവസ്വം ബോർഡിലെ പൊതു സ്ഥലം മാറ്റം വൈകുന്നു. ഭരണകക്ഷി യൂണിയനിലെ തർക്കമാണ് സ്ഥ‌ലംമാറ്റം വൈകാൻ കാരണമെന്നാണ് ആക്ഷേപം. വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എസ്റ്റാബ്ലിഷ്‌മൻ്റ് വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ ജനുവരിയിൽ സ്വീകരിച്ചതാണ്. ജൂൺ ഒന്നിനു നടപ്പാക്കുന്ന വിധത്തിൽ മേയ് മാസത്തിൽ ഉത്തരവ് ഇറങ്ങുകയാണ് പതിവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ സ്ഥ‌ലംമാറ്റത്തെച്ചൊല്ലി ഭരണകക്ഷി യൂണിയനിലെ തർക്കമാണ് സ്‌ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാൻ വൈകുന്നതെന്നാണ് ആക്ഷേപം.

സെക്രട്ടറി മേയ് 31ന് സർവീസിൽ നിന്നു വിരമിച്ചിരുന്നു. ഇതിനു ശേഷം ഇദ്ദേഹം പ്രധാന തസ്തികകളിലേക്കു സ്ഥലംമാറ്റം നൽകേണ്ടവരുടെ പട്ടിക ഒപ്പിട്ട് ദേവസ്വം ബോർഡിനു നൽകി. സർവീസ് സംഘടനകളുടെ തലപ്പത്ത് ജീവനക്കാർ അല്ലാത്തവർ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവുണ്ട് അതു മറികടന്നാണ് സ്ഥലമാറ്റത്തിനു കത്ത് കൊടുത്തതും അതിന്മേൽ നടപടിയെടുക്കുന്നതും കോടതിയലക്ഷ്യമായി മാറുമെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...