Wednesday, April 23, 2025 10:11 pm

ജർമൻ പൗരത്വം മറച്ച് വെച്ചു ; നാല് തവണ എം.എൽ.എയായ ബിആർഎസ് നേതാവിന്റെ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play


തെലങ്കാന :
നാല് തവണ എംഎൽഎയായ ബിആർഎസ് നേതാവിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി. ജർമൻ പൗരൻ ആയിരിക്കെ വ്യാജരേഖ ചമച്ച് ചെന്നമനേനി രമേശ് എന്ന ബിആർഎസ് നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംഭവത്തിലാണ് നടപടി. ജർമ്മൻ പൗരത്വത്തെക്കുറിച്ചുള്ള വസ്തു‌തകൾ മറച്ചുവെച്ചതിനും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതി 30 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു മുൻ നിയമസഭാംഗത്തിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ നടപടി.

2009, 2010, 2014, 2018 വർഷങ്ങളിൽ രമേശിനെതിരെ മത്സരിച്ച് തോറ്റയാളാണ് ആദി ശ്രീനിവാസ്. പൗരത്വം ഇല്ലാതെ 2009 മുതൽ വെമുലവാഡയിൽ നിന്ന് നാല് തവണ എംഎൽഎ ആയ രമേശിന്റെ നടപടി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനുള്ള യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡി വിധിയിൽ വ്യക്തമാക്കി. ജർമൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്‌ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ജർമൻ പൗരനാണെന്ന് ചൂണ്ടിക്കാട്ടി ബിആർഎസ് നേതാവിൻ്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവെച്ചു. 1990 കളിൽ ജർമ്മനിയിൽ സ്ഥിരതാമസമാക്കി ചെന്നമനേനി രമേശ് ഒരു ജർമൻ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും കുട്ടികളുമുണ്ട്. നിയമപ്രകാരം ഇന്ത്യൻ പൗരൻ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും സാധിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണത്തിൽ എസ്ഡിപിഐ പ്രതിഷേധിച്ചു

0
കോന്നി: പഹൽഗാം (കശ്മീർ) മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണം എന്ന മുദ്രാവാക്യം ഉയർത്തി...

പാലക്കാട് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു

0
പാലക്കാട്: പാലക്കാട് മംഗലം ഡാം മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ...

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം : മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം നാളെ (ഏപ്രില്‍...

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി...

കടുത്ത നടപടികളുമായി ഇന്ത്യ : പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണം

0
ന്യൂ ഡൽഹി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ....