Saturday, July 5, 2025 10:42 pm

കൊറോണ ; സാമ്പത്തിക പ്രതിസന്ധിയില്‍ ഭയന്ന് ജര്‍മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഒരു സംസ്ഥാന ധനമന്ത്രിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്‍റെ  ധനമന്ത്രി തോമസ് ഷേഫറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്

ലോകമെമ്പാടും വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് ഉണ്ടാകാനിടയുള്ള പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച്‌ കടുത്ത ആശങ്കയിലായിരുന്നു ഷഫര്‍ എന്ന് ഹെസ്സ മുഖ്യമന്ത്രി വോള്‍ക്കര്‍ ബോഫിയര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് അമ്പത്തിനാലുകാരനായ ഷോഫറെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോഫറിന്‍റെ  മരണം ഏവരിലും ഞെട്ടലുളവാക്കിയെന്നും എല്ലാവരും അതീവ ദുഃഖിതരാണെന്നും ബോഫിയര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ജര്‍മനിയുടെ സാമ്പത്തിക ആസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ ഹെസ്സയിലാണ് രാജ്യത്തിലെ പ്രമുഖ സാമ്പത്തിക ഇടപാടുസ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്‌സ് ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഫ്രാങ്ക്ഫര്‍ട്ടിലാണ്.

ഷേഫര്‍ കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായി തുടര്‍ന്നു വരികയായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ഷേഫറെ പോലെ പരിചയസമ്പന്നനായ വ്യക്തിയുടെ ആവശ്യം രാജ്യത്തിന് വേണമായിരുന്നുവെന്നും ഷേഫറിന്‍റെ  മരണം നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയതെന്നും ബോഫിയര്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്‍റെ  സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമ്മിക്കണം ; ഗവർണർ

0
കണ്ണൂർ : സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര...

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...