ബര്‍ലിന്‍: അനധികൃത കുടിയേറ്റത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജർമനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക നിയന്ത്രണം പുനരാരംഭിച്ചു. ജർമനിയുടെ കിഴക്കന്‍, തെക്ക് അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഇതിനകം നിലവിലുണ്ടായിരുന്നു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് ജര്‍മനി പരിശോധന നടത്തുക. പരിശോധന അടുത്ത ആറ് മാസത്തേക്ക് നിലനില്‍ക്കും, ഇത് നീട്ടാനും സാധ്യതയുണ്ട്. പരിശോധനകള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇടതുപാര്‍ട്ടി പറയുന്നുണ്ട്. ജർമനിയിലെ സോഷ്യലിസ്ററ് ലെഫ്റ്റ് പാര്‍ട്ടിയുടെ നേതാവ് പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കും മൈഗ്രേഷന്‍ നയത്തിനും ഫെഡറല്‍ ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിച്ചു. അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രശ്നം പരിഹരിക്കില്ല, അവ പുതിയവ സൃഷ്ടിക്കുക മാത്രമാണ്, എന്നാണ് വിമര്‍ശനം. ഈ നടപടികള്‍ ഭീമമായ ട്രാഫിക് കുരുക്കിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റം സംബന്ധിച്ച് തീവ്ര വലതുപക്ഷ ബദല്‍ ജര്‍മനിയുടെ (AfD) നയങ്ങളാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നു. ജര്‍മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 1,400 കിലോമീറ്റര്‍ ഉണ്ട്, കൂടാതെ 2,400 കിലോമീറ്റര്‍ കിഴക്കും തെക്കും അതിര്‍ത്തികളില്‍ ഇതിനകം പരിശോധനകള്‍ നടത്തിവരികയാണ്. ആദ്യദിവസം തന്നെ അഭയാര്‍ഥികളെന്നു സംശയിക്കുന്ന ഏതാണ്ട് 30,000ൽ അധികം പേരെ തിരിച്ചയച്ചതായി പോലീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1