ട്രെയിനിൽ 14കാരനെ പീഡിപ്പിക്കാൻ ശ്രമം ; 53കാരനെ അറസ്റ്റ് ചെയ്ത് പോലീസ് – പോക്സോ കേസില്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച് ട്രെയിൻ നിർത്തിയ ഉടൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് ചാടി. ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പോലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...