വായ്പ്പൂര്: ഇന്ത്യയില്‍ സംഘപരിവാര്‍ ഫാസിസം കൂടുതല്‍ ആക്രമണോത്സുകമായ പാതയിലേക്ക് പോകുന്നതായാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ പറഞ്ഞു. സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബി.ജെ.പിയെ പുറത്താക്കു ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കാല്‍നട ജാഥ പാടിമണ്ണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജമ്മു-കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞുകൊണ്ടും മുത്തലാഖ് ബില്ലും പൗരത്വഭേദഗതി നിയമവും പാസാക്കിക്കൊണ്ടും മുസ്ലീം വിരുദ്ധത എന്ന ഇന്ത്യന്‍ ഫാസിസ്റ്റ് അജണ്ടക്ക് അവര്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടി.
2002 ലെ ഗുജറാത്തിലെ വംശീയ കലാപത്തിനു തുല്യമായി മണിപ്പൂരില്‍ മറ്റൊരു വംശീയ കലാപത്തിനു ബി ജെ പി വഴിമരുന്നിട്ടു. ഗുജറാത്തിലെന്ന
പോലെ മണിപ്പൂരിലും ഈ കലാപങ്ങളിലെല്ലാം ഹോമിക്കപ്പെടുന്നത് സ്ത്രീത്വമാണ്. സ്ത്രീകള്‍ പീഡിക്കപ്പെടുന്നു എന്നു മാത്രമല്ല, കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും തുര്‍ന്ന് ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്നു. മനുവാദികളായ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് സ്ത്രീ ജന്മങ്ങളെക്കുറിച്ചു തന്നെ വ്യത്യസ്തമായ ചില കാഴ്ചപ്പാടുകളാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി ഫ്രാന്‍സിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീഷ്, ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സി.കെ ജോമോന്‍, മഹിളാസംഘം മണ്ഡലം സെക്രട്ടറി ഷാലിമാ നവാസ്, അലിയാര്‍ കാച്ചാണില്‍, എം.എ ഷാജി, ടി.എസ് അജീഷ്, ഇല്യാസ്മോന്‍, പ്രസാദ് വലിയമുറിയില്‍, സി.എച്ച് ഫസീലാ ബീവി, വിജയകുമാരി, യാസിംഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍ ക്യാപ്ടനും ഉഷാശ്രീകുമാര്‍, കെ.ആര്‍ കരുണാകരന്‍ എന്നിവര്‍ വൈസ് ക്യാപ്ടന്‍മാരും നവാസ്ഖാന്‍ ഡയറക്ടറുമായുള്ള കാല്‍നട ജാഥയാണ് പഞ്ചായത്തില്‍ സഞ്ചരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033