ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; ആകെ മരണസംഖ്യ 17 ആയി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തി. പരസ്യ ബോ‌ർഡ് സ്ഥാപിച്ച കമ്പനി ഉടമകൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. അപകടത്തിലെ മുഖ്യ പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പരസ്യ കമ്പനി ഉടമയായ ഭവേഷ് ബിൻഡേയെക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. 16 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാ ദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തിൽ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു. സംഭവ സമയത്ത് പമ്പിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. പെട്രോൾ പമ്പായതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ച് മാറ്റാനാകാത്തത് ദൗത്യത്തെ ശ്രമകരമാക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....