ഭാരതീയ അടുക്കളകളിലെ ഏറ്റവും അമൂല്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് നെയ്യ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി, ശാരീരികശക്തി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു മികച്ച പ്രതിവിധിയായി നെ’യ്യ് കണക്കാക്കപ്പെടുന്നു. നമ്മുടെ പമ്പരാഗത ആയുര്‍വേദ ഔഷധവിധികളില്‍ പോലും നെയ്യ് ഒരു പ്രധാന ഘടകമാണ്. ഇത് നെയ്യുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. ലയിക്കുന്ന ഫാറ്റി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബ്യൂട്ടിറിക് ആസിഡുകള്‍ എന്നിവകൊണ്ട് സമ്പന്നമാണ് നെയ്യ്. ഈ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. സൗന്ദര്യ പരിപാലനത്തിനും നെയ്യ് വളരെ മികച്ചതാണ്. ചര്‍മ്മത്തിലും തലമുടിയിലും നെയ്യ് പുരട്ടുന്നത് അത്ഭുതകരമായ ഗുണങ്ങളാകും നല്‍കുക.
എന്നാല്‍, നെയ്യ് കഴിയ്ക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കറിയാം, നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ ബലഹീനത അകറ്റാന്‍ സഹായിയ്ക്കുന്നു. ഒപ്പം ഇത് ഒരു മികച്ച ഔഷധമായി കണക്കാക്കപ്പെടുന്നു. ദഹനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ ചിലര്‍ രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത് ഒരു നല്ല ശീലമല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെറുംവയറ്റില്‍ നെയ്യ് കഴിക്കരുതെന്നാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. നെയ്യ് ഒരു കനത്ത ഭക്ഷണമാണ്, അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാന്‍ ശരീരത്തിന് കഠിനാധ്വാനം ചെയ്യണം. നെയ്യില്‍ കാണപ്പെടുന്ന ലാക്ടോണ്‍ കുടലിനെ ദോഷകരമായി ബാധിക്കും. ഇത് ശരിയായി ദഹിച്ചില്ലെങ്കില്‍, ഇത് ആമാശയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
ആയുര്‍വേദം പറയുന്നതനുസരിച്ച് ഭക്ഷണശേഷം നെയ്യ് കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിന് ശേഷം നെയ്യ് കഴിക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. ഇത് കൂടാതെ നെയ്യ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കും. പാലും നെയ്യും ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടമാണ് പാല്‍. പൂരിത കൊഴുപ്പ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. പാലും നെയ്യും ചേര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.