28.7 C
Pathanāmthitta
Wednesday, October 4, 2023 7:03 pm
-NCS-VASTRAM-LOGO-new

കടമ്മനിട്ട മാർതോമ്മ പള്ളിയിലെ മോഷണം : പ്രതി പിടിയിൽ

പത്തനംതിട്ട : കടമ്മനിട്ട മാർതോമ്മ പള്ളിയിൽ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയെ ആറന്മുള പോലീസ് പിടികൂടി. കഴിഞ്ഞമാസം 27 ന് പുലർച്ചെ 2.30 ന് പള്ളിയുടെ ആർച്ച് ജനൽ തകർത്ത്‌ ഉള്ളിൽ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് 2350 രൂപ മോഷ്ടിച്ച കേസിൽ നെടുമങ്ങാട് പൂവത്തൂർ പഴകുറ്റി സ്വദേശി പാളയത്തുമുകൾ വീട്ടിൽ നിന്നും ചെല്ലംകോട് മനാടിമേലേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനന്ദു (23) ആണ് അറസ്റ്റിലായത്. പള്ളി ട്രസ്റ്റി നാരങ്ങാനം കല്ലേലിമുക്ക് വലിയപറമ്പിൽ തോമസ് വർഗീസിന്റെ മൊഴിപ്രകാരം ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ ഇന്നലെ രാവിലെ ഒമ്പതിന് ഇയാൾ വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു.

life
ncs-up
ROYAL-
previous arrow
next arrow

മോഷണം നടന്ന സ്ഥലത്ത് വിരലടയാളവിദഗ്ദ്ധരും മറ്റുമെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളം ഇയാളുടേതുമായി സാദൃശ്യം കണ്ടെത്തിയതിനെതുടർന്ന് മോഷ്ടാവിനെ ഉടനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മേക്കൊഴുർ കുട്ടത്തോടുള്ള കെട്ടിടത്തിന്റെ സമീപത്തുനിന്നും പിടികൂടി. മൂന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ് പ്രതി. പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം പുലർച്ചെ സ്കൂട്ടറിൽ സ്ഥലത്തെത്തിയ മോഷ്ടാവ് പള്ളിയുടെ ആർച്ച് ജനൽ വീൽ സ്പാനർ കൊണ്ട് അടിച്ചുപൊട്ടിച്ചശേഷം അകത്തുകടന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. കാണിക്കവഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 2350 രൂപ മോഷ്ടിക്കുകയും തുടർന്ന് ജനലിലൂടെ തന്നെ പുറത്തിറങ്ങി സ്കൂട്ടറിൽ രക്ഷപെടുകയുമായിരുന്നു. കോഴഞ്ചേരിയിലെത്തി 950 രൂപക്ക് തുണി വാങ്ങി. ബാക്കി തുക ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചതായി സമ്മതിച്ചു. സ്കൂട്ടറും സ്പാനറും പിന്നീട് നടത്തിയ തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
dif
self
previous arrow
next arrow

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് മോഷണകേസുകളിലും മേക്കൊഴുർ ഗുരുമന്ദിരത്തിലെ മോഷണ ശ്രമത്തിന് ഈവർഷം പത്തനംതിട്ട സ്റ്റേഷനിലെടുത്ത കേസിലും പ്രതിയാണ് അനന്ദു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ എ അലോഷ്യസ്, എ എസ് ഐ നെപോളിയൻ, എസ് സി പി ഓമാരായ പ്രദീപ്, സലിം, സി പി ഓ പ്രദീപ്‌ എന്നിവരാണ് ഉള്ളത്.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow