സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം പതിനേഴുകാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ മാതാവിന്റെ പരാതി. പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കട്ടപ്പന അണക്കര എട്ടാം മൈല്‍ കാവുങ്കല്‍ കെസിയമോള്‍ ദേവസ്യയാണ് പതിനേഴ് വയസ് മാത്രം പ്രായമുള്ള തന്റെ മൂത്ത മകന്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സംരക്ഷിച്ച് പഠിപ്പിച്ച് ജോലി ലഭ്യമാക്കുന്നു എന്ന വാഗ്ദാനം സമൂഹ മാധ്യമങ്ങളില്‍കൂടി അറിഞ്ഞാണ് കട്ടപ്പന സ്വദേശി കെസിയമോള്‍ ദേവസ്യ ഇവരെ സമീപിച്ചത്.

മാര്‍ച്ച് 10 ന് മകനെ ഇവിടേയ്ക്ക് അയയ്ക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വയോജന സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടിയെ താമസിപ്പിച്ചത്. പിന്നീട് കുട്ടിയെ വിവിധ ജോലികള്‍ ചെയ്യാന്‍ നിയോഗിച്ചു. ഇതോടൊപ്പം വയോജന കേന്ദ്രത്തിലെ അന്തേവാസികളുടെ പരിചരണവും കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചു. ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ചയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ മോഷണ കുറ്റം ആരോപിച്ച് കുട്ടിയെ മര്‍ദ്ദിച്ചത്. മുറിയില്‍ പൂട്ടിയിട്ട ശേഷം വായില്‍ തുണി തിരുകിയാണ് കുട്ടിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ഇതോടെ ഇവര്‍ മകനെ തിരികെ കൊണ്ടുവരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...