കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ കാര്‍ യാത്രികന്‍ വാഹനം റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്ത് കടന്ന് കളഞ്ഞത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി. ഈ ഭാഗത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയത്. റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തത്‌ കാരണം വണ്‍വേ തിരിഞ്ഞു വന്ന ബസുകള്‍ റോഡില്‍ തിരിയാന്‍ ഇടമില്ലാതെ വന്നതോടെ ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. തുടര്‍ന്ന് ബസുകളുടെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ബസില്‍ നിന്നും ഇറങ്ങി ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ഡ്രൈവറെ കണ്ടെത്തിയത്. വാഹനം നിര്‍ത്തിയിട്ട് സാധനം വാങ്ങാന്‍ പോയതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം.

കോഴഞ്ചേരി നഗരത്തില്‍ ഇത് പതിവ് സംഭവമായി മാറുന്നു എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. സ്ഥല പരിമിതി കൊണ്ട് വീര്‍പ്പ് മുട്ടുന്ന കോഴഞ്ചേരിയില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും വഴിയരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്താണ് ആളുകള്‍ പോകുന്നത്. ഇതിന്റെ ദുരിത ഫലം അനുഭവിക്കുന്നത് മറ്റുള്ള യാത്രക്കാരാണ്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന കോഴഞ്ചേരി നഗരത്തില്‍ ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിംഗ് മൂലം സര്‍വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായി തീരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...