വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ; ഡ്രൈവർ ചാടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. വടശ്ശേരിക്കര ഇടത്തറ മുക്കിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല. ലോറി മറിയുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ ചാടി രക്ഷപെട്ടതിനാലാണ് ദുരന്തം ഒഴിവായത്. തെക്കുംമല ഭാഗത്തുനിന്നും പാറ ഉൽപ്പന്നങ്ങളുമായി മണ്ണാറകുളഞ്ഞി – ശബരിമല റോഡിലേക്ക് പ്രവേശിക്കാൻ എത്തിയതായിരുന്നു വാഹനം. ജംഗ്ഷനിലെത്തുന്നതിന് തൊട്ടുമുമ്പ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ടിപ്പർ ലോറി, ജംഗ്ഷനിൽ വ്യാപാര സ്ഥാപനം നടത്തുന്ന തൂക്കനാൽ സുനിലിന്റെ കടയുടെ ഒരു വശത്ത് തട്ടിയ ശേഷമാണ് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. ശബരിമല പാതയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കടയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട വിവരമറിഞ്ഞ് സ്ഥലത്ത് നിരവധി നാട്ടുകാര്‍ തടിച്ചുകൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...