പഠാന്‍റെ റെക്കോഡും തകര്‍ത്ത് ജവാന്‍

For full experience, Download our mobile application:
Get it on Google Play

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ബോക്‌സ് ഓഫീസില്‍ കുതിയ്ക്കുന്നു. ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ ആദ്യദിനം 57 കോടിയാണ് നേടിയത്. അതേ സമയം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജവാന്റെ വ്യാജ പതിപ്പ് പൈറസി വെബ്സൈറ്റുകളില്‍ പ്രചരിക്കുകയാണ്. ഇത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നിരുന്നാലും രണ്ടാം ദിനത്തിലെ ബുക്കിങ്ങില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്.

നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാന്‍’ ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ ചെയ്യുന്നത് പപ്പറ്റ് മീഡിയയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...

ആമിർ ഖാന് നേരെ പരസ്യമായ വധഭീഷണി

0
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...