ഗിഫ്റ്റ് സിറ്റി പദ്ധതി ; ഭൂമി അടയാളപ്പെടുത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി ഭൂമി അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തരിശു ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നിരവധി പേരുടെ കിടപ്പാടവും കൃഷിയിടവും നഷ്ടമാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം. വ്യാജ സര്‍വേ മാപ്പുമായാണ് ഉദോഗസ്ഥര്‍ എത്തിയതെന്നും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.
അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ 600 ഏക്കറോളം ഭൂമിയിലാണ് ഗിഫ്റ്റ് സിറ്റി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്ഥലമേറ്റടുപ്പിന് മൂന്നോടിയായി ഭൂമി അടയാളപ്പെടുത്താന്‍ കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ എത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. ജില്ലാ കളക്ടറുടെ ഉറപ്പനുസരിച്ച് തരിശു ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വീടുകളും കൃഷിസ്ഥലവും ഉള്‍പ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമസഭ പോലും വിളിച്ചു ചേര്‍ക്കാതെ ഏകാധിപത്യ നിലപാടുമായി സര്‍ക്കാരും ഉദ്യോഗസ്ഥരും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് ജനകീയ മുന്നേറ്റ സമര സമിതി കണ്‍വീനര്‍ ബിജോയ് ചെറിയാന്‍ പറഞ്ഞു. നിലവിലെ രൂപരേഖ പ്രകാരം സ്ഥലം ഏറ്റെടുത്താല്‍ ഇരുന്നൂറിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 1600 കോടിയുടെ പദ്ധതിക്കായി പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കൃഷിയിടങ്ങളാല്‍ സമൃദ്ധമായ പ്രദേശം വിട്ട് നല്‍കില്ലെന്നാണ് സമര സമിതിയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...