ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല. ദഹനക്കേട് ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിന് ഏറ്റവും മികച്ചതാണ് ഇഞ്ചി. പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ഇഞ്ചി ചായ.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. zingiber എന്ന ഇഞ്ചിയിലെ ഒരു സംയുക്തമാണ് ബാക്ടീരിയ ബാധയിൽ നിന്നും വയറിനെ സംരക്ഷിക്കുന്നത്. ബാക്റ്റീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഘടകങ്ങൾ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ഇവ ശരീരത്തെ സംരക്ഷിക്കുന്നു. ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അൾസറിനെ പൂർണ്ണമായും പ്രതിരോധിക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇഞ്ചി ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ.
ചേരുവകൾ.
ഇഞ്ചി ചെറുതായി മുറിച്ചത് 1 എണ്ണം
വെള്ളം 1 ഗ്ലാസ്
നാരങ്ങ നീര് 2 ടീസ്പൂൺ
തേൻ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം. ആദ്യം ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ അതിലേക്ക് നാരങ്ങ നീര് ചേർക്കുക. തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോൾ തേൻ ചേർക്കുക.