സുഭാഷ് നഗര്‍ – മണ്ണുംകല്‍പടി – അറബി കോളജ് റോഡ് നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയിലെ സുഭാഷ് നഗര്‍ – മണ്ണുംകല്‍പടി – അറബി കോളജ് റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍നിര്‍മാണം നടത്തിയ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.  റോഡ് പുനര്‍നിര്‍മാണം യാഥാര്‍ഥ്യമായിരിക്കുകയാണ്. റോഡിന്റെ നവീകരണം ഏറ്റവും അടിയന്തിര പ്രാധാന്യം ഉള്ളതായിരുന്നു. 2017 റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ചില കാരണങ്ങളാല്‍ അന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പുതിയ പത്തനംതിട്ട നഗരസഭാ ഭരണ സമിതി അധികാരത്തിലെത്തിയതോടെയാണ് പുനര്‍ നിര്‍മാണത്തിനുള്ള തുടര്‍ നടപടികള്‍ വേഗത്തിലായത്. നഗരസഭയുടെ 14, 21 വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്.

റോഡിന്റെ ഓരോ നിര്‍മാണ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മുന്നിലുണ്ടായ പ്രതിസന്ധികളെ മറികടന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് വാര്‍ഡ് കൗണ്‍സിലര്‍ അഷറഫിന്റെ നേതൃത്വത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ കൗണ്‍സിലര്‍ റോസമ്മ കുര്യാക്കോസ്, പതിനാലാം വാര്‍ഡ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷംലാ ഹമീദ്, എഡിഎസ് ആര്‍.റാണി, സിപിഎം ലോക്കല്‍ സെക്രട്ടറി അശോക് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി എബ്രഹാം മാമന്‍, അന്‍സാരി, എസ്.അഫീസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...