28.2 C
Pathanāmthitta
Friday, September 22, 2023 6:32 pm
-NCS-VASTRAM-LOGO-new

ഇഞ്ചി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

എല്ലാ വീടുകളിലെയും അടുക്കളയിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. കറികൾക്ക് രുചിയും മണവും നൽകുന്ന ഇഞ്ചി പല തരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കും. വർഷങ്ങളായി പല രോഗങ്ങൾക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ചായയിലും വെള്ളത്തിലുമൊക്കെ ഇഞ്ചി ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ ഏറെ നല്ലതാണ് ഇഞ്ചി. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. ഹൃദയത്തെ സംരക്ഷിക്കാനും ഇഞ്ചി സഹായിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ഇഞ്ചി. ഇഞ്ചിയിട്ട ചായ കുടിക്കുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. മിക്ക ആരോഗ്യവിദഗ്ധരും ഇത് പറയാറുണ്ട്.

life
ncs-up
ROYAL-
previous arrow
next arrow

ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചി ഏറെ നല്ലതാണ്. ക്രമരഹിതമായ ആർത്തവമാണെങ്കിൽ അതികഠിനമായ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും വേദനയുണ്ടാകാം. ഇത്തരത്തിലെ വേദന കുറയ്ക്കാൻ ഏറെ നല്ലതാണ് ഇഞ്ചിയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ദഹന സംബന്ധമായ പല പ്രശ്നങ്ങളും അകറ്റാൻ ഏറെ നല്ലതാണ് ഇഞ്ചി. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഇഞ്ചി പണ്ടേ ഉപയോഗിച്ചിരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തിൽ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് വയറുവേദന, വയറു വീ‍‍‍ർത്തിരിക്കുന്ന തോന്നൽ, ഓക്കാനം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) തുടങ്ങിയ ദഹനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും ഇഞ്ചി സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. ഇഞ്ചിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ഭക്ഷണത്തിൽ ചേർക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.

ncs-up
dif
self
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow