ന്യൂഡല്‍ഹി : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മിഷന്‍ തട്ടാനാണെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശകമ്പനികളെ അനുവദിക്കില്ല.
കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും ഇതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്നും ഗിരിരാജ് സിങ് വിമര്‍ശിച്ചു.