തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിരോധിത ഫ്ലക്സ് ഉപയോഗിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിരോധിത ഫ്ലക്സ് ഉപയോഗിച്ചതായി പരാതി. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽഗഫൂറിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ചുവരെഴുത്ത് ഭംഗിയാക്കാൻ നിരോധിത ഫ്ലക്സ് ഉപയോഗിച്ചതാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ വെട്ടിലാക്കിയത്. നിരോധിത ഫ്ലക്സിൽ സ്ഥാനാർത്ഥിയുടെ ചിത്രം അച്ചടിച്ച് ചുവരെഴുത്തിനൊപ്പം പതിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട  സാമൂഹ്യപ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ നടപടിയായി. സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിദഗ്ധ പരിശോധനയ്ക്കായി ഫ്ലക്സ് ശേഖരിച്ചു.

പരിശോധനാ ഫലം ലഭിക്കുന്നതോടെ തുടർനടപടികളിലേക്ക് കടക്കും. ഇതിനിടെ തന്നെ യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതിക്കാരനായ ബോസ്കോ കളമശ്ശേരി രംഗത്തെത്തി. പരാതി നൽകിയതി പേരിലായിരുന്നു ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഫ്ളക്സ് ഉപയോഗം പൂർണമായും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി സൗഹൃദവും റീസൈക്കിൾ ചെയ്യാവുന്നതുമായ വസ്തുക്കൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവും നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...