Tuesday, April 15, 2025 1:41 pm

ഹോട്ടലിലെ ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു ; 29 പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും ചിക്കനുമാണ് ഇവര്‍ കഴിച്ചത്. വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിയും തലകറക്കവുമുണ്ടായി. ഉടന്‍ ആരണി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് മൂന്നുപേരും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ആളുകളും ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

റവന്യൂ അധികൃതരും പോലീസും ഹോട്ടലില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഭക്ഷണ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെനിന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്തു. ഹോട്ടല്‍ മുദ്രവച്ചതിന് ശേഷം ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ ആരണി ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം അന്വേഷിക്കാന്‍ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തു. മോശം ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഭക്ഷ്യമന്ത്രി ഉത്തരവിട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെളി നിറഞ്ഞ് കൊടുമൺ വലിയതോട്

0
കൊടുമൺ : കൊടുമൺ വലിയതോട്ടിൽ ചെളിനിറഞ്ഞ് തോട് ഇടുങ്ങി....

കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ഖച്ചാരിയവാസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

0
ജയ്പൂർ: അശോക് ഗെഹ്ലോട്ട് സർക്കാരിലെ മുൻ ഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ...

ശക്തമായ പൊടിക്കാറ്റിന് സാധ്യത ; സൗദിയിൽ റെഡ് അലർട്ട്, കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് ഇന്ന്...

0
ദമാം: കിഴക്കൻ പ്രവിശ്യയിൽ ഇന്ന് (ചൊവ്വ) കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ...

വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ ആയിരവില്ലേശ്വരകലാ ഗ്രാമം ആരംഭിച്ച പടേനി കളരി ഉദ്ഘാടനം ചെയ്തു

0
വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിൽ ആയിരവില്ലേശ്വരകലാ ഗ്രാമം ആരംഭിച്ച പടേനി...