അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ; ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പനമരം: പനമരം കൂളിവയലില്‍ ഭര്‍തൃ വീട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊന്‍പതുകാരിയാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവ് പനമരം കൂളിവയല്‍ സ്വദേശി ഇഖ്ബാല്‍, ഇഖ്ബാലിന്റെ അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സംഭവത്തില്‍ വനിതാകമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ പീഡനം അനുഭവിക്കേണ്ടി വന്നതായാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാശത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നു പറഞ്ഞാണ് യുവതിയെ മന്ത്രവാദത്തിനു വിധേയയാക്കിയതെന്ന് പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവും ബന്ധുക്കളില്‍ ചിലരും ചേര്‍ന്നു മര്‍ദിച്ചു. മന്ത്രവാദത്തിന് വേണ്ടി വീട്ടില്‍ പ്രത്യേകം മുറിയൊരുക്കിയിരുന്നുവെന്നും എതിര്‍ക്കുമ്പോള്‍ വലിച്ചിഴച്ചാണ് മുറിയില്‍ എത്തിച്ചിരുന്നതെന്നും അപരിചിതര്‍ക്കൊപ്പം നിലത്തുകിടന്ന് ഉരുളേണ്ടിവന്നുവെന്നും, മന്ത്രവാദത്തിനു എത്തുന്നവരെ പരിചരിക്കാന്‍ നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെ യുവതിയുടെ പരാതിയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...