Friday, May 9, 2025 4:13 pm

മനുസ്‌മൃതി വായിക്കൂ, പെൺകുട്ടികൾ 17 വയസ്സിൽ പ്രസവിക്കുന്ന കാലമുണ്ടായിരുന്നു ; ഗർഭഛിദ്ര ഹർജിയിൽ ഹൈക്കോടതിയുടെ പരാമർശം ശ്രദ്ധേയം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: പണ്ടുകാലത്ത് പെൺകുട്ടികൾ 14 – 15 വയസിൽ തന്നെ വിവാഹം കഴിക്കുകയും 17 വയസിന് മുൻപായി ഗർഭം ധരിക്കുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. ഏഴ് മാസത്തെ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി ബലാത്സംഗത്തെ അതിജീവിച്ചവളാണ്. ഏഴുമാസം കഴിഞ്ഞപ്പോഴാണ് പെൺകുട്ടിയുടെ അച്ഛൻ ഈ വിവരം അറിഞ്ഞത്.

തുടർന്ന് പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഭ്രൂണത്തെ വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സമ്മർദ്ദം ചെലുത്തി. ഇതിന് ജസ്‌റ്റിസ് സമീർ ജെ ദവെ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘പഴയ കാലത്ത്, പെൺകുട്ടികൾ 14-15 വയസ്സിന് മുമ്പ് വിവാഹിതരാകുന്നതും 17 വയസ്സിന് മുമ്പ് ഒരു കുട്ടിയുണ്ടാകുന്നതും സാധാരണയായിരുന്നു. നിങ്ങൾ ഇത് വായിച്ചിട്ടുണ്ടാകില്ല, പക്ഷേ ഇതിനായി മനുസ്‌മൃതി ഒരിക്കലെങ്കിലും വായിക്കുക’, അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും പെൺകുട്ടിയും, ഗർഭസ്ഥ ശിശുവും ആരോഗ്യവാൻമാരാണെങ്കിൽ ഗർഭം അലസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിവിൽ ആശുപത്രിയിലെ ഡോക്‌ടർമാരുടെ പാനൽ മുഖേന അടിയന്തരമായി വൈദ്യപരിശോധന നടത്താൻ രാജ്‌കോട്ടിലെ സിവിൽ ഹോസ്‌പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...

അതിർത്തിയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു

0
ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ്...

ഇലന്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴ്സുകളിൽ സീറ്റ് ഒഴിവ്

0
ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കിൽ...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

0
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്....