Saturday, May 4, 2024 12:58 pm

അരിക്കൊമ്പന് ട്വിറ്ററിലും ആരാധകര്‍ ; വീഡിയോ പങ്കുവച്ച് സുപ്രിയാ സാഹു ഐഎഎസ്

For full experience, Download our mobile application:
Get it on Google Play

അരിക്കൊമ്പന് ഏതാണ്ടെല്ലാ സാമൂഹിക മാധ്യമങ്ങളിലും വലിയ ഫാന്‍സാണ് ഉള്ളത്. ഫേസ്ബുക്കില്‍ അരിക്കൊമ്പനായി നിരവധി ഫാന്‍സ് പേജുകള്‍ തന്നെയുണ്ട്. വാഡ്സാപ്പ് ഗ്രൂപ്പുകളില്‍ അരിക്കൊമ്പന്‍റെ പേരില്‍ നടത്തിയ പണപ്പിരിവ് ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ കേസായി മാറി. അതേ സമയം ട്വിറ്ററിലും അരിക്കൊമ്പന് വലിയതോതില്‍ ആരാധകരുണ്ടെന്നതിന് തെളിവാണ് സുപ്രിയാ സാഹു ഐഎഎസ് പങ്കുവച്ച വീഡിയോയ്ക്ക് ലഭിക്കുന്ന കാഴ്ചക്കാരും കമന്‍റുകളും തെളിയിക്കുന്നത്.

മാസങ്ങള്‍ നീണ്ട അലച്ചിന് ശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട്, തെക്ക് വടക്കന്‍ പ്രദേശമായ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയ്ക്ക് സമീപം തുറന്ന് വിട്ടിരുന്നു. മുത്തുക്കുഴി വനമേഖലയിലെ കോതയാര്‍ ഡാമിന് സമീപത്തായിരുന്നു കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ കേരള – തമിഴ് നാട് വനം വകുപ്പ് സംഘങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ഡാം പരിസരത്ത് നിന്നും ഏറെ അകലെയല്ലാതെ നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. വെറ്ററിനറി സർജൻമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ 10 ആന്‍റി പോച്ചിംഗ് വാച്ചർമാരും 4 ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും അടങ്ങുന്ന തമിഴ്നാട് സംഘം അരിക്കൊമ്പന്‍റെ ആരോഗ്യവും നീക്കങ്ങളും നിരീക്ഷിന്നുണ്ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥയും തമിഴ്നാട് എന്‍വയോണ്‍മെന്‍റ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്‍റ് ഫോറസ്റ്റ് ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുപ്രിയ സാഹൂ പങ്കുവയ്ക്കാറുണ്ട്. ട്വിറ്ററില്‍ അരിക്കൊമ്പന്‍റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരാണ് ഉള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തര്‍ക്കം : യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും...

മോദിയുടെ ഇന്ത്യയെ പാകിസ്താൻ ഭയക്കുകയാണ് ; യോഗി ആദിത്യനാഥ്

0
ലക്നൗ: കോൺഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്ത് ഭീകരവാദവും കമ്യൂണിസ്റ്റ് ഭീകരവാദവും വർദ്ധിക്കുന്നതിന്...

എ.എ.പി പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി ; അപകീർത്തിപരമായ പരാമർശങ്ങൾ നീക്കി

0
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി...

നിലാവ് പദ്ധതി വെളിച്ചം കണ്ടില്ല ; ഇപ്പോഴും ഇരുട്ടില്‍ തപ്പി തിരുവല്ല

0
തിരുവല്ല : സർക്കാർ നിർദേശപ്രകാരം നഗരസഭകളിൽ വൈദ്യുതി ബോർഡുമായി ചേർന്ന് നിലാവ്...