ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കി ; റേഷൻ വിതരണം അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. തുടർച്ചയായ നാലാം ദിനമാണ് ഇ-പോസ് മെഷീൻ പണിമുടക്കുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണം സ്തംഭിച്ചു. മെയ് മാസത്തെ റേഷൻ ലഭിക്കാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിലാണ് ഇ-പോസ് മെഷീൻ തകരാർ വീണ്ടും റിപ്പോർട്ട് ചെയ്തത്. നിലവിൽ, 71 ശതമാനം കാർഡ് ഉടമകൾ മാത്രമാണ് റേഷൻ വാങ്ങിയിട്ടുള്ളത്. റേഷൻ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് തടസങ്ങൾ നേരിട്ടത്.

ഇ-പോസ് സംവിധാനത്തിൽ വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ തുടർ പ്രവർത്തനങ്ങൾ നടക്കാതെ ആദ്യ സ്ക്രീനിലേക്ക് തന്നെ മടങ്ങുന്ന തരത്തിലായിരുന്നു തകരാർ. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഈ തകരാർ സംഭവിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രത്യേക ഫോൺ നമ്പറുകൾ ഉണ്ടെങ്കിലും, അവയിൽ വിളിക്കുമ്പോൾ ഓഫീസ് സമയം കഴിഞ്ഞുവെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് റേഷൻ കട ഉടമകൾ വ്യക്തമാക്കി. നിലവിൽ, റേഷൻ വാങ്ങാൻ എത്തുന്നവർ നിരാശയോടെ മടങ്ങുന്ന സാഹചര്യമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...