Monday, May 5, 2025 3:58 am

ജിഎം വിളകൾ : സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാർഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകൾ കൂടുതൽ ഫലപ്രദമാക്കാൻ സാമൂഹികവശങ്ങൾ കൂടി പരിഗണിക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്ന് വിദഗ്ധർ. കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ ജനിതകസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അഭിപ്രായം. ജിഎം വിളകളുടെ കാര്യത്തിൽ സാമൂഹിക-സാമ്പത്തികവശങ്ങൾ കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങൾ ആവശ്യമാണ്. ഈ രംഗത്തെ ഓരോ ജനിതകസാങ്കേതികവിദ്യകളുടെയും സാമൂഹികമൂല്യം കൂടി കണക്കിലെടുക്കണം. ഇതിന് എല്ലാഘടകങ്ങളും സംയോജിപ്പിച്ചുള്ള വിശാലമായ ചട്ടക്കൂട് വേണം. ജനിതക ശാസ്ത്രജ്ഞരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും യോജിച്ചുള്ള ഇടപെടലുകൾ ഈ മേഖലയിൽ കൂടുതൽ ഫലം ചെയ്യുമെന്നും അവർ പറഞ്ഞു.

ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിന് സാമൂഹികാഘാത പഠനങ്ങൾകൂടി നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ ആർ രാമകുമാർ പറഞ്ഞു. പലരും കരുതുന്നതു പോലെ ബിടി കോട്ടൻ ഒരു പരാജയമായിരുന്നില്ല. എന്നാൽ ഈ അനുഭവം ശാസ്ത്രസാങ്കേതികരംഗവും നയരൂപീകരണരംഗവുമായുള്ള വിടവ് നികത്താൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതൽ ഉൽപാദനം നേടാൻ ജനിതക ശാസ്ത്രസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കഴിയൂവെന്ന് ഓസ്ട്രേലിയയിലെ മർഡോക് സർവകാലശാലയിലെ പ്രൊഫസർ ഡോ മൈക്കൽ ജോൺസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...