അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ ; പാപ്പരത്തത്തിന് അപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ലൈന്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാളെയും മറ്റന്നാളുമുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഞ്ച് സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, മുംബൈ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ലോ ട്രൈബ്യൂണലില്‍ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചതായി കമ്പനിയുടെ സിഇഒ കൗശിക് ഖോന അറിയിച്ചു.

കമ്പനിയെ നിലനിര്‍ത്താന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ എന്‍സിഎല്‍ടി തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്പനി ലേലത്തില്‍ വയ്ക്കുകയും പുതിയ ഉടമകളെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അടച്ച് പൂട്ടലിലേക്ക് നീങ്ങും. നേരത്തെ ജെറ്റ് എയര്‍ വൈസും കടക്കെണി മൂലം അടച്ച് പൂട്ടിയിരുന്നു. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിലെ 8.4 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.9 ശതമാനമായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈന്‍ അതിന്റെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...