ഗോവ സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പനാജി : മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഗോവ സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി കോണ്‍ഗ്രസ്. മന്ത്രി ഓഫിസ് ദുരുപയോഗം ചെയ്ത് ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതായി ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 20 ദിവസം മുമ്പ് ഉത്തരവാദപ്പെട്ട രണ്ടുപേര്‍ തന്നെ കാണാനെത്തിയെന്നും മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ വീഡിയോ, ഓഡിയോ തെളിവുകളും വാട്സ് ആപ്പ് ചാറ്റുകളും കാണിച്ചെന്നും ഗിരീഷ് പറഞ്ഞു. തങ്ങളുടെ മാന്യതയും ധാര്‍മിക ഉത്തരവാദിത്തവും കൊണ്ടാണ് ഇതുവരെ മന്ത്രിയുടെ പേര് വെളിപ്പെടുത്താത്തത്. വിഷയത്തില്‍ രണ്ടു കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രിയുടെയും യുവതിയുടെയും കുടുംബങ്ങള്‍.

അവര്‍ ഇതില്‍ തെറ്റുകാരല്ല. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് 15 ദിവസം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണെന്നും ഗിരീഷ് വ്യക്തമാക്കി. നിലവില്‍ ഗോവ സര്‍ക്കാരില്‍ 12 മന്ത്രിമാരാണുള്ളത്. ഒരാള്‍ വനിതയാണ്. തെളിവുകള്‍ മുഖ്യമന്ത്രിയെ കാണിച്ചെങ്കിലും അദ്ദേഹം മന്ത്രിയെ സംരക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

മന്ത്രി പാപം ചെയ്തെങ്കില്‍ അതിലും വവിയ പാപമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അതേസമയം മന്ത്രിക്കെതിരെ ലൈംഗികാരോപണ പരാതിയില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഗോവ ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ തനവാഡെ പ്രതികരിച്ചു. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബീന നായിക് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...