Thursday, July 3, 2025 6:39 pm

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഗോ​വ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​നാ​ജി : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഗോ​വ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ്‌​പെ​യി​ന്‍, ഓ​സ്‌​ട്രേ​ലി​യ, യു​എ​സ്എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 25നും 55​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മൂ​ന്ന് പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഗോ​വ​യി​ലെ ആ​ദ്യ​ത്തെ കൊ​റോ​ണ കേ​സു​ക​ളാ​ണി​ത്. ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്താ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​ക​ള്‍​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് ഇ​വി​ടെ ന​ല്‍​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​ണ്. ഇ​വ​രു​മാ​യി സ​മ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​വ​രെ​യും ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​രാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

പ​നാ​ജി​യി​ലെ ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു ഇ​വ​ര്‍ മൂ​ന്നു​പേ​രും. ഇ​വ​രെ ഇ​പ്പോ​ള്‍ സൗ​ത്ത് ഗോ​വ​യി​ലെ എം​പ്ലോ​യീ​സ് സ്‌​റ്റേ​റ്റ് ഇ​ന്‍​ഷു​റ​ന്‍​സ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​മാ​സം ആ​ദ്യ​മാ​ണ് ഇ​വ​ര്‍ മൂ​ന്ന് പേ​രും വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​ത്. തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ഇ​വ​രെ ക്വ​റ​ന്‍റൈ​ന് വി​ധേ​യ​രാ​ക്കി​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു

0
തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന...

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...