ലോക്ക് ഡൗൺ ; പാലുവാങ്ങാൻ പുറത്തിറങ്ങിയ ആൾ പോലീസിന്‍റെ മർദ്ദനമേറ്റ് മരിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ലോക്ക് ഡൗണിനിടെ വീടിനു പുറത്തിറങ്ങിയ യുവാവ്  പോലീസിന്‍റെ അടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. പശ്ചിമബംഗാളിലെ ഹൗറ നിവാസിയായ ലാൽ സ്വാമി(32) യാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പോലീസുകാർ ലാൽ സ്വാമിയെ തല്ലിച്ചതക്കുകയായിരുന്നെന്നും മർദ്ദനത്തിലേറ്റ പരിക്കിനെത്തുടർന്നാണ് മരണപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു.

റോഡിൽ കൂടി നിന്നവരെ പോലീസ്  ലാത്തിച്ചാർജ്ജിലൂടെ പിരിച്ചുവിടുന്നതിനിടെയാണ് ലാൽ സ്വാമിയ്ക്ക് മർദ്ദനമേറ്റതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞതായി മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് പാൽ വാങ്ങുന്നതിനാണ് പുറത്തിറങ്ങിയതെന്നും ഇവർ പറയുന്നു. മർദ്ദനമേറ്റ ഉടൻ തന്നെ ലാൽ സ്വാമിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം ലാൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്നും ഇയാൾക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നുമാണ് പോലീസ്  പറയുന്നത്. പശ്ചിമബംഗാളിൽ ഇതുവരെ 10 പേരിലാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി നയാബാദിലുള്ള 66 കാരനാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...