ഗര്‍ഭിണിയായ ആടിനെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്പന നടത്തിയയാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലാ : പൂര്‍ണ ഗര്‍ഭിണിയായ ആടിനെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്പന നടത്തിയയാളെ പാലാ പോലീസ് പിടികൂടി. കിഴക്കേചേനാല്‍ സാജു ജോസഫ് (45) നെയാണ് പാലാ സി.ഐ കെ.പി ടോംസണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് ആടിന്റെ തോലും മുറിച്ചുമാറ്റിയ കാലുകളും പോലീസ് കണ്ടെടുത്തു. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ആടിനെയാണ് അയല്‍വാസിയായ സാജു ജോസഫ് മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചയോടെ പറമ്പില്‍ കെട്ടിയിരുന്ന ആടിനെ അഴിച്ചുകൊണ്ടുപോയ സാജു സ്വന്തം വീടിന്റെ അടുക്കളഭാഗത്തുവച്ച്‌ ആടിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ഇയാള്‍ ഇറച്ചിയാക്കി വില്പന നടത്തി. ഇയാളെ സഹായിച്ച അയല്‍വാസികളായ ബെന്നി, ബിനീഷ്, റോബിന്‍സ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഏതാനും നാള്‍മുമ്പ് സമാന സാഹചര്യത്തില്‍ സരോജിനിയമ്മയുടെ മൂന്ന് ആടുകള്‍ മോഷണം പോയിരുന്നു. അതേസമയം സാജു ജോസഫിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പ്രതികളെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ പോലീസ് ഇവരെ വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുയായിരുന്നുവെന്നാണ് പരാതി. ഇയാളില്‍ നിന്ന് മോഷണ മുതലായ ഇറച്ചി കൈപ്പറ്റിയ ആളുകളില്‍ നിന്നും തെളിവെടുക്കുമെന്നും പോലീസ് പറഞ്ഞു. പാലാ കോടതിയില്‍ ഹാജരാക്കിയ ഒന്നാംപ്രതി സാജു ജോസഫിനെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...