ദേ പിന്നേം ; വീട്ടുമുറ്റത്ത് കിടന്ന കാറിന് നിയമലംഘനത്തിന്റെ നോട്ടീസ് ; കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിക്കാണ് ഇത്തവണ നറുക്ക് വീണിരിക്കുന്നത് ; മോട്ടോര്‍ വാഹന വകുപ്പിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാറിന് നിയമലംഘനത്തിന്റെ നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നാണ് നോട്ടീസ് എത്തിയിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടര്‍ വാഹന നിയമം ലംഘിച്ചതായി കാണിച്ച്‌ കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിൻറെ KL 34 F 2454 നമ്പര്‍ വെള്ള ഹുണ്ടായ് ഇയോണ്‍ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്. സഹീലിൻറെ മൊബൈല്‍ ഫോണില്‍ ആദ്യം സന്ദേശം എത്തിയത്. തുടര്‍ന്ന് പരിവാഹൻ സൈറ്റില്‍ നിന്നും ഇ ചെലാൻ ഡൗണ്‍ലോഡ് ചെയ്തു. നിയമലംഘനം നടത്തിയ കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം.

സണ്‍ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാല്‍ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തില്‍ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടര്‍ വാഹന വകുപ്പിൻറെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്ബര്‍ വ്യക്തമല്ല. തിരുവനന്തപുരം കൃഷ്ണ നഗര്‍ സ്നേഹപുരിയില്‍ വച്ച്‌ വ്യാഴാഴ്ച വൈകിട്ട് 5.08 ന് നിയമം ലംഘിച്ച്‌ വാഹനം കടന്നു പോയതായാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീല്‍ പറയുന്നത്. നിയമലംഘനം നടത്തിയ കാറിൻറെ ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ വാഹന നമ്പര്‍ രേഖപ്പെടുത്തിയപ്പോള്‍ പിഴവ് വരുത്തിയത് ആകാമെന്നാണ് സംശയം. നോട്ടീസിലെ പിഴവിനെ പറ്റി മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലില്‍ വിവരമറിയിച്ച്‌ കാത്തിരിക്കുകയാണ് സഹില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...