ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ളാറ്റ്ഫോമിലേക്ക് വീണ പതിന്നാലുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ളാറ്റ്ഫോമിലേക്ക് വീണ പതിന്നാലുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേട്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. തമിഴ്നാട് തൂത്തുകുടി സ്വദേശികളായ മണികണ്ഠന്‍ – ഷണ്മുഖപ്രിയ ദമ്പതികളുടെ മകന്‍ ജ്യോതിഷ് കൃഷ്ണനാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയിലേക്ക് പോകുന്ന അനന്തപുരി സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരായിരുന്നു കുട്ടിയും കുടുംബവും.

പേട്ടയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ട്രെയിന്‍ വേഗത കുറച്ച്‌ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാതിലിന് സമീപത്ത് നില്‍ക്കുകയായിരുന്നു ജ്യോതിഷും അനുജന്‍ എട്ടുവയസുകാരന്‍ സന്തോഷും. ഇതിനിടെ സന്തോഷിന്റെ ചെരുപ്പ് പുറത്തേക്ക് വീണു. ഇത് എടുക്കാന്‍ ശ്രമിക്കവേ ജ്യോതിഷ് പ്ളാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു പോയിരുന്നു. ഭാഗ്യത്തിന് കുട്ടിക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജ്യോതിഷിനെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് മാറ്റി.

ഉറക്കത്തിലായിരുന്ന മാതാപിതാക്കളോട് ജ്യേഷ്ഠന്‍ വീണകാര്യം സന്തോഷ് പറഞ്ഞതോടെ ട്രെയിനിനുള്ളില്‍ കൂട്ടക്കരച്ചിലായി. ഇതിനിടെ കുട്ടി സുരക്ഷിതമായിരിക്കുന്നുവെന്ന സന്ദേശം പേട്ടയില്‍ നിന്ന് തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലപരിചയമില്ലാത്ത പിതാവ് മണികണ്ഠന്‍ തമ്പാനൂര്‍ സ്റ്റേഷനിലിറങ്ങി റെയില്‍വേ പൊലീസിനോട് കാര്യം പറഞ്ഞതോടെ ഇവര്‍ ഇദ്ദേഹത്തെ ഓട്ടോറിക്ഷയില്‍കയറ്റി പേട്ടയിലേക്ക് അയയ്ക്കുകയായിരുന്നു. പേട്ടയിലെത്തി കുട്ടിയെ ഏറ്റുവാങ്ങിയ കുടുംബം അടുത്ത ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. ഉറങ്ങിപ്പോയതിനാല്‍ കുട്ടികള്‍ വാതിലിനടുത്ത് പോയത് കണ്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. കൊല്ലത്ത് ബന്ധുവിന്റെ മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...