തിരുവനന്തപുരം : ഗോഡ്‌സെ അനുകൂല പോസ്‌റ്റ് വാട്‌സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷ വിഭാഗത്തിലെ എസ്.സി.പി.ഒ ബി.രാധാകൃഷ്‌ണപിള്ളയെയാണ് തൃശൂർ സിറ്റിയിലേക്ക് മാറ്റിയത്.
‘എന്ത് കൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു’ എന്ന ഗോഡ്‌സെയുടെ പ്രസംഗമാണ് രാധാകൃഷ്‌ണപിള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചത്. ഇതേകുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.