ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ: ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് ജോഫിനെതിരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെയാണ് അപരിചിതരായ രണ്ടുപേർ ആക്രമിച്ചത്. ജോഫിനെ തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇടുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം മാലയും പണവും കവരുകയായിരുന്നു. ആക്രമണത്തിൽ ജോഫിന്‍റെ വാരിയെല്ലുകളും വലത് കൈയും ഒടിഞ്ഞിട്ടുണ്ട്. പണത്തിനും സ്വർണത്തിനും വേണ്ടിയായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ക്രൂരമായ ആക്രമണത്തിൻ ജോഫിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. വലത് കൈയും ഒടിഞ്ഞു. ഒടുവിൽ പ്രതികൾ രക്ഷപെട്ടതിന് പിന്നാലെ യുവാവ് പോലീസിനടുത്തേക്ക് ഓടിയെത്തി.

പോലീസാണ് ജോഫിനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഇയാഴെ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ജോഫിന് അടിയന്തര ശസ്‌ത്രക്രിയ ജോഫിന് വേണ്ടിവരുമെന്നാണ് ഡോക്‌ടർമാർ നൽകിയ വിവരം. രണ്ടുപേരടങ്ങുന്ന കവർച്ച സംഘത്തിനായി പോലീസ് തെരച്ചിൽ തുടങ്ങി. പ്രതികളെ കണ്ടാൽ അറിയാമെന്ന് ജോഫിൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ ; ജനശതാബ്ദി ഉൾപ്പെടെ സർവീസുകളിൽ മാറ്റം

0
പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ ട്രാക്കുകളിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ...

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി

0
തിരുവനന്തപുരം: സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ...

എറണാകുളത്തെ ലുലു മാൾ, മാജിക് ഫ്രെയിംസ് തുടങ്ങിയ മൾട്ടിപ്ലക്സുകളിൽ അധികൃതർ റെയ്ഡ് നടത്തി

0
എറണാകുളം: ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ്...

കളിക്കുന്നതിനിടെ കാൽവിരലിൽ ആണി തുളഞ്ഞുകയറിയ 12കാരന് ചികിത്സ നിഷേധിച്ചു , ഫോർട്ട് കൊച്ചി താലൂക്ക്...

0
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ ആശുപത്രിയിൽ ചെന്ന 12കാരന് ചികിത്സ നിഷേധിച്ചതായി പരാതി. കളിക്കുന്നതിനിടെ...