വീടിനുള്ളിൽ കുഴിയെടുത്ത് 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവിൽകടവിൽ നടത്തിയ മോഷണത്തിൽ അറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പിലാണു തൊണ്ടിമുതൽ പിടികൂടിയത്. കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് അനില്‍കുമാര്‍ എന്ന ജയകുമാര്‍ പിടിയിലായത്. 22ന് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു.

ബുധനാഴ്ച രാവിലെ കസ്റ്റ‍ഡിയിലെടുത്ത പ്രതിയുമായി തമ്പാനൂര്‍, മെഡിക്കൽ കോളജ് സിഐമാരുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്. ആള്‍വാസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ. തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാർ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 13ാം വയസില്‍ മോഷണം ആരംഭിച്ച ഇയാൾ വിളപ്പില്‍ശാലയില്‍ കഴിഞ്ഞ ജനുവരിയിലാണ് 10 ലക്ഷം കൊടുത്ത് പുതിയ വീട് വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...