Wednesday, July 9, 2025 8:02 am

സ്വർണ വായ്പക്ക് തിളക്കം കൂടും ; കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

അടിച്ചുകയറി വരുന്ന സ്വര്‍ണവിലപോലെ സ്വര്‍ണ വായ്പക്കുള്ള ഡിമാന്‍റും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പ അനുവദിക്കുന്നതില്‍ വളര്‍ച്ച ഉണ്ടാകുമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ ക്രിസില്‍ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത വായ്പകള്‍ അനുവദിക്കുന്നതില്‍ നിന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെങ്കിലും അതൊന്നും സ്വര്‍ണ വായ്പയെ ബാധിക്കില്ലെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്വര്‍ണ വായ്പ അനുവദിക്കുന്നതില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ കഴിഞ്ഞ മേയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 20000 രൂപയ്ക്ക് മുകളില്‍ വരുന്ന തുക പണമായി വായ്പ എടുക്കുന്നവര്‍ക്ക് കൈമാറാനാകില്ല. പകരം നെഫ്റ്റ്, ആര്‍ടിജിഎസ്,യുപിഐ എന്നിവ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രമേ പണം നല്‍കാനാവൂ. ബജറ്റില്‍ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതും സ്വര്‍ണ വായ്പ അനുവദിക്കുന്നതിനെ ബാധിച്ചില്ല. പുതിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സ്വര്‍ണ വായ്പയില്‍ ഇടിവുണ്ടാകുമെന്ന് ക്രിസില്‍ പ്രവചിച്ചിരുന്നു.

സ്വര്‍ണവില വര്‍ധിക്കുന്നതാണ് സ്വര്‍ണ വായ്പക്ക് അനുകൂലമാകുന്ന പ്രധാന ഘടകം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.ഇത് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കുന്നതിന് ഇടയാക്കി. സ്വര്‍ണവിലയില്‍ ഇടിവുണ്ടായാലും അത് വഴി വായ്പ തിരിച്ചടവ് മുടങ്ങി, കിട്ടാക്കടമാകാതിരിക്കാനുള്ള നടപടി ഉറപ്പാക്കുന്നതില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നിലവിലെ ഉയർന്ന സ്വർണ്ണനിരക്കിൽ, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് 75% വരെ സ്വർണ്ണ വായ്പ നൽകുന്നതിന് സാധിക്കും. വിപണിയിൽ സ്വർണത്തിന്റെ മൂല്യം കൂടുന്തോറും സ്വർണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതൽ വായ്പയെടുക്കാൻ കഴിയും സ്വർണവായ്പകൾ ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ആകർഷകമായ വഴിയായി മാറുന്നതിന് ഈ ഘടകം സഹായിക്കുന്നു. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്വർണ്ണ വായ്പാ വിപണി 18 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. 2023 മുതൽ 2028 വരെ 6.80% വളർച്ച ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേ​ക്ക് ഓ​ഫി​ന് ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു

0
മി​ലാ​ന്‍: പു​റ​പ്പെ​ടാ​ന്‍ ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു....

ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ...

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​നി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട...

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്ക് കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ കോടതി

0
എറണാകുളം : ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്ക് കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ...