റാന്നി അങ്ങാടിയിലെ വീട്ടിൽനിന്ന് രണ്ടര പവനോളം വരുന്ന സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും കവർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  റാന്നി അങ്ങാടിയിലെ വീട്ടിൽനിന്ന് രണ്ടര പവനോളം വരുന്ന സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും കവർന്നു. അങ്ങാടി മേനാംതോട്ടം വലിയ പള്ളിക്ക്‌ സമീപമുള്ള താമരശ്ശേരിൽ ശിവകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുവള, നാല് ജോടി കമ്മൽ എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ 73 കാരനായ ശിവകുമാറും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. താഴത്തെനിലയിൽ ചിതൽ കയറാതിരിക്കാനുള്ള ജോലികൾ നടന്നിരുന്നതിനാൽ ഇരുവരും മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്.

രണ്ടരയോടെ ശബ്ദംകേട്ട് ശിവകുമാർ താഴത്തെ നിലയിൽ എത്തിയെങ്കിലും ഒന്നും കാണാനായില്ല. രാവിലെ ആറരയോടെ താഴത്തെ നിലയിലെത്തുമ്പോൾ അലമാരയിലിരുന്ന വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ടനിലയിൽ കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചതായി അറിയുന്നത്. താഴത്തെ നിലയിലെ പിൻവാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. റാന്നി ഡിവൈഎസ്.പി. ആർ.ബിനു, ഇൻസ്‌പെക്ടർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളുവുകൾ ശേഖരിച്ചു. ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...

കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം

0
എറണാകുളം: കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന്...

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ...

0
തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന്...