കോല്‍ക്കത്ത: ട്രക്കില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 33.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. ഏകദേശം 17.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.
മണിപ്പൂരിലെ ഇന്തോ-മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലേക്ക് പോകുകയായിരുന്നു ട്രക്ക്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം തടഞ്ഞ് ചോദ്യം ചെയ്യുന്നതിനിടെ തങ്ങള്‍ ഗോഹട്ടിയില്‍ നിന്നാണ് വരുന്നതെന്നും തങ്ങളുടെ കൈവശം അനധികൃതമായി യാതൊന്നുമില്ലെന്നും അവര്‍ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത്.