വീണ്ടും വിലതകര്‍ച്ച : സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്.

ഓഗസ്റ്റില്‍ പവന്‍വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനു ശേഷം വിലയില്‍ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ജൂലായ് ആറിനാണ് പവന്‍ വില 35,800ലെത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെ ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...