തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു.ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കു ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4515 രൂപയുമായി.നാല് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4530 രൂപയും പവന് 36,240 രൂപയുമായിരുന്നു ഇന്നലെ വില. ഡിസംബര്‍ പതിനേഴിനാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത്.
ഡിസംബര്‍ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ല്‍ എത്തിയത്.ഡിസംബര്‍ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബര്‍ എട്ടിന് 35,35,960 രൂപയില്‍ സ്വര്‍ണ വില. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇതേ വില തുടര്‍ന്നതിനു ശേഷം ഡിസംബര്‍ 11 ന് 36,080 രൂപയില്‍ സ്വര്‍ണവില എത്തി.