നാഗമ്പടംഒരുങ്ങുന്നു ; അക്ഷരനഗരിയില്‍ ഇനി പുഷ്പ വസന്തം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാഗമ്പടംഒരുങ്ങുന്നു, അക്ഷരനഗരിയില്‍ ഇനി പുഷ്പ വസന്തം. 23 മുതല്‍ ജനുവരി 2 വരെ നടക്കുന്ന പുഷ്പമേള വ്യാഴാഴ്ച രാവിലെ 11നു മന്ത്രി വി.എന്‍ വാസവാന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യഥിതിയാകും. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെയാണ് ഇത്തവണ നഗരം പുഷ്പമേള ക്ക് വേദിയോരുങ്ങുന്നത്. ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പുഷ്പമേളയ്‌ക്കൊപ്പം ഗാര്‍ഡന്‍ നഴ്‌സറിയും ഒരുക്കും. വിവിധ ഇനം പൂച്ചെടികള്‍, നാടന്‍ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകള്‍, 30 ഇല്‍ പരം പ്ലാവുകള്‍, മൂന്നാം വര്‍ഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം തെങ്ങിന്‍ തൈകള്‍, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി തൈകള്‍, ടിഷ്യുകള്‍ചര്‍ വാഴകള്‍, ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലി പ്ലാവുകള്‍ തുടങ്ങി നിരവധി ചെടികളും തൈകളും നഴ്‌സറിയില്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെടികളാണ് ഇവിടെയുള്ളത്. കാര്‍ഷിക പൂന്തോട്ട ഉപകരണങ്ങള്‍, ഭക്ഷണശാല വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വാണിജ്യ സ്റ്റാളുകള്‍, കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും എന്നിവ മേളയില്‍ ഉണ്ട്. ദുരിതത്തിലായ എക്‌സിബിഷന്‍ തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, വനിത സംരംഭകര്‍, കാര്‍ഷിക നേഴ്‌സറികള്‍ തുടങ്ങിവര്‍ക്ക് കൈത്താങ്ങാകുവാന്‍ കൂടിയാണ് മേള ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846222069, 9847431806

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....