കൊച്ചി : തുടര്‍ച്ചയായി അഞ്ചാം ദിവസവും സ്വര്‍ണവില പുതിയ റെക്കോഡ് കുറിച്ചു. ശനിയാഴ്ച പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ 2011നുശേഷം ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ കടന്നു. കോവിഡ് വ്യാപനത്തിനിടയില്‍ യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചത്. പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധനയ്ക്കുകാരണം.