തിരുവനന്തപുരം : സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380 ൽ എത്തിയത്. സംസ്ഥാന സർക്കാരിന്‍റെ മാർഗനിർദ്ദേശം പുറത്ത് വന്നാൽ മാത്രമെ സംസ്ഥാനത്ത് സ്വർണ കടകൾ തുറക്കാന്‍ കഴിയു. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സ്വർണം വാങ്ങാൻ കഴിയുക. അതിനിടെ കോഴിക്കോട് കമ്മത്ത് ലൈനില്‍ തുറന്ന സ്വര്‍ണക്കടകള്‍ പോലീസ് അടപ്പിച്ചു. സ്വര്‍ണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കടകള്‍ അടപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച നാല് സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
സ്വര്‍ണവില കുതിച്ചുയരുന്നു ; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
RECENT NEWS
Advertisment