ജില്ല കടന്നുള്ള യാത്രയ്ക്ക് പാസ് നിർബന്ധം ; നിലവിലുള്ള രീതി തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലകള്‍ കടന്നുള്ള യാത്രകള്‍ക്ക് പാസ് വേണമെന്ന നിലവിലുള്ള രീതി തുടരും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ വഴി പാസെടുക്കണമെന്നുള്ള രീതി നാലാംഘട്ട ലോക്ക്ഡൗണിലും തുടരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. ജില്ലകള്‍ കടന്നുള്ള യാത്രയ്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പാസ് തുടരുമെങ്കിലും പൊതുഗതാഗതം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസി ജില്ലകളില്‍ മാത്രം സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഉള്ളവര്‍ക്ക് മാത്രമെ അനുവാദം നല്‍കുവെന്നാണ് ഉന്നതതല അവലോകന യോഗത്തിന്‍റെ തീരുമാനം. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കി അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...