തുടര്‍ച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴോട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതും ഡോളര്‍ ശക്തിപ്പെട്ടതുമെല്ലാം സ്വര്‍ണവിലയെ താഴോട്ട് വലിച്ചു.

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന പവന്‍ വില. അഞ്ച് ദിവസം കൊണ്ട് 8040 രൂപയാണ് ഇടിഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5128 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 84.19 ഡോളര്‍ എന്ന നിലയിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...