തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവില പവന് വീണ്ടും 90000 കടന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവുണ്ടായെങ്കിലും വൈകീട്ട് വീണ്ടും ഉയരുകയായിരുന്നു. രാവിലെത്തെ വിലയില്‍ നിന്ന് വൈകീട്ടോടെ 1040 രൂപ കൂടി ഒരു പവന്‍ വില 90720 രൂപയാകുകയായിരുന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 11,340 രൂപയായി. രാവിലെ പവന് ഒറ്റയടിക്ക് 1360 രൂപ താഴ്ന്ന് 89680 രൂപയായിരുന്നു. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11210 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വര്‍ണത്തിന്റെ വില 91000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര തലത്തില്‍ വിലയുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില ഉയരുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























