കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുന്‍പ് മെയ് 18 ന് സ്വര്‍ണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഇന്നലെ സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന്റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തിന്റെ വിപണി വില 3,800 രൂപയാണ്.